Wednesday, January 23, 2008

നല്ലനടപ്പിനു ചില വഴികള്‍


സിംഹപുരിയില്‍ അല്‍പം നീണ്ട കാലം താമസിക്കാന്‍ വിധിക്കപ്പെട്ട ആളാണു താങ്കള്‍... പക്ഷെ പതിവു ടൂറിസ്റ്റ്‌ ആകര്‍ഷണങ്ങള്‍ പല തവണ കണ്ടു മടുത്തുവെങ്കില്‍.. നഗര കാഴ്ചകളിലെ വന്യത മനം മടുപ്പിക്കുന്നുവെങ്കില്‍..... എങ്കില്‍.....ഒന്നു വഴി മാറി നടന്നു നോക്കാം.ഈ നഗര രാഷ്രട്ത്തില്‍ എണ്ണിയാലൊടുങ്ങാത്ത നടവഴികള്‍ ഉണ്ടു!
പരസപ്പരബന്ധിതമായതും ,അല്ലാത്താതും.. ചിലതു വന്‍ ജന തിരക്കുള്ളതു..ഈസ്റ്റ്‌ കോസ്റ്റ്‌ പാര്‍ക്ക്‌ ,വെസ്റ്റ്‌ കോസ്റ്റ്‌ പാര്‍ക്ക്‌ ,പാസിറിസ്‌ പാര്‍ക്ക്‌ പോലെ ..സൈക്ലിങ്ങിംഗ്‌ ,കാമ്പിംഗ്‌, ബാര്‍ബെക്യൂ തുടങ്ങിയ ജനപ്രിയ പരിപാടികളാല്‍ എന്നും എപ്പോഴും തിരക്കേറിയത്....വരുവാനില്ലാരുമീ വിജനാമീവഴിയക്കു എന്നു ചോദിപ്പിക്കുന്ന അപൂര്‍വം മറ്റു ചിലതും....


ഈ രണ്ടു ചിത്രങളില്‍ കാണുന്നതു, bukit thimah (ബുക്കിറ്റ്‌ തീമാ) കുന്നിന്‍ മുകളിലേക്കുള്ള പാതയാണു ..ഇനിയും അവശേഷിക്കുന്ന മഴകാടുകളുടെ സാമീപ്യം അനുഭവിക്കാം എന്നതാണു ഇവിടുത്തെ ഒരു സവിശേഷത.....സിംഗപൂരിലെ എവെറെസ്റ്റ് ആണിതു ..(ചിത്രലേഖയുടെ ഹെഡര്‍ ചിത്രം അതിന്റെ ദൂരകാഴ്ച്ചയാണ് ). ശാന്തസുന്ദരമായ വാരാന്ത്യ എക്സെര്‍സിസിനു ഏറ്റവും പറ്റിയൊരിടം,..ഈ കയറ്റവും സ്റ്റെപ്സും ഒക്കെ കയറി മുകളിലെത്തുമ്പോള്‍ ശ്വാസകോശത്തില്‍ ശുദ്ധവായു താനെ നിറയും...നട്ടുച്ചയ്ക്കുകയറിയാല്‍ പോലും തണലും ചീവിടിന്റെ സംഗീതവും പച്ചിലകളുടെ മണവും ഒക്കെ ആയി ഈ നടപ്പു അഥവാ കയറ്റം ഏറെ ആസ്വാദ്യകരമാണു,ഫലപ്രദവും ...അവസാനത്തെ പുലിയെ 1930 വേട്ടയാടി എന്നും ജപ്പാന്‍ അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പ്പിലെ ഒരു പ്രധാന പ്രതിരോധം ഇവിടെത്തെ ക്യാമ്പു ആയിരുന്നുവെന്നും ഫലകങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു....ഇപ്പോള്‍ കുറെ കുരങ്ങന്‌‍മാറ് മാത്രമാണു സ്ഥിരവാസികള്‍...കുന്നിനെചുറ്റിയും കുറെ പാതകള്‍ ഉണ്ടു. മാക് റിച്ചി റിസെറ്‌വോയ്റിലെക്കു നീളുന്ന 12 കി മി ട്രെക്കിംഗ്‌ ട്രാക് ഇവിടെ നിന്നു തുടങുന്നു ..


ഇതു Mac Ritchie യിലെ tree top walk..മരങ്ങളുടെ മുകളിലൂടെ നടക്കുന്നതിന്റെ ത്രില്‍ അനുഭവിക്കാം


കെന്റ് റിഡ്ജ് പാറ്‌ക്കിലെ canopy walk ഒരു രസകരമായ അനുഭവമാണു..ഇതൊന്നും കൊണ്ടവസാനിക്കുന്നില്ല... എല്ലാ തോടും തടാകവും മൊത്തം ബന്ധിപ്പിച്ചു ആകെ നാടിനെ മാറ്റി മറിക്കാനുള്ള പരിപാടിയ്ക്കും പ്ലാന്‍ തയ്യാറായി കഴിഞു:(


സിംഹപുരിയെ എനിക്കു കുറച്ചെങ്കിലും പ്രിയങ്കരമാകുന്നതു ഇത്തരം നടവഴികളാണ്..നല്ല നടപ്പിനു പ്രേരിപ്പിന്നവ..നടക്കൂ ..നടക്കൂ അതു ലൈഫ് സ്റ്റൈല്‍ ഡിസീസ് മുതല് ‍അല്‍‌ഷിമെഴ്സിനു എതിരെ വരെ ഫലപ്രദം എന്നാണല്ലൊ പുതിയ ആരോഗ്യ മന്ത്രം. അഗ്സ്ത്യ കൂടവും ശബരിമലയുമൊക്കെ സന്ദറ്ശിക്കുന്ന പുരുഷ ജനത്തിനു ഒരു പക്ഷെ ഇതില്‍ അത്രയ്ക്കു പുതുമ തോന്നുമോ എന്നറിയില്ല,കെട്ടിയൊരുക്കിയ പടവുകളിലും ടാറ് പാതകളിലും അല്പം കൃത്രിമത്വം അനുഭവപ്പെട്ടാലും പ്രകൃതിയിലേക്കുള്ള ആയാസരഹിതവും സുരക്ഷിതവുമായ ഈ ചെറിയ എത്തി നോട്ടങള്‍ സ്ത്രീ ജനങള്‍ക്കാണു തീറ്‌ച്ചയായും കൂടുതല്‍ ഇഷ്ടമാവുക. ...(ഞാന്‍ ഗാരന്റി..എങ്കിലും ഒറ്റയ്ക്കും അസമയത്തുമുള്ള സന്ദറ്‌ശനങള്‍ ശുപാറ്‌‌ശ ചെയ്യുന്നില്ല)


ഇത്തരം വൈല്‍ഡ് റിസെറ്‌വ്കള്‍ ,പാറ്ക്കുകള്‍ കൂടാതെ എല്ലാ ടൌണ്‍ ഷിപ്കള്‍ക്കും അരികിലായി ജോഗ്ഗിഗ്, സൈക്ലിങ് ട്രാക്കുകള്‍ കാണം. കുട്ടി-പട്ടി സഹിതം എക്‍സെറ്‌സൈസിനു വരുന്ന കുടുമ്പങളെ ദിവസത്തിന്റെ ഏതു സമയത്തും കാണാം..പക്ഷെ ഭാരതീയരുടെ എണ്ണം ജനസംഖ്യാനുപാതികമായി (7%) പോലും കാണാറില്ല .ഡോക്ടറ് നല്ല നടപ്പു വിധിക്കും വരെ കാത്തിരിക്കുന്നതാവാം! ഇവിടെ ഏകദേശം വര്‍ഷം മുഴുവന്‍ നീണ്ടു നില്‍കുന്ന സമ്മെര്‍ എന്ന സൌകര്യം പ്രയോജനപ്പെടുത്തുന്നതു കൂടുതലും തണുപ്പു രാജ്യങളില്‍ നിന്നു വരുന്നവരാണു ,പിന്നെ fitness freaks ആയ ചൈനീസ് വംശജരും.



മെലിഞു ഉണങിയ അവരെല്ലാം എന്തിനാണു ഇങനെ ഓടുന്നതെന്നു ആ‍ദ്യ കാലങളില്‍ ഞാന്‍ സംശയിക്കാറുണ്ടായിരുന്നു‍ ... മെലിവും ഫിറ്റ്നെസ്സും ആയി ഒരു ബന്ധവുമില്ല എന്ന് പിന്നീട് മനസ്സിലാക്കി..
മെലിഞ സുന്ദരി നീയിവിടെ എന്താ ചെയ്യുന്നെ? ..ഇനിയും മെലിഞു നീ അന്തരീക്ഷത്തില്‍ അലിഞു പോവില്ലെ എന്ന വിഡ്ഡി ചോദ്യത്തിനു എന്റെ അയല്‍കാരി പെണ്‍കുട്ടി പറയുന്ന മറുപടി ,Best way to unleash your thoughts എന്നാണു... സഹനടപ്പുകാരാ‍യ ചില നായ്കുട്ടികളെ കാണുമ്പോള്‍ ഈ unleashing ഒരു ചെറിയ ചിരി വരുത്തും.കാര്യമായ അഴിച്ചുവിടല്‍ ഒന്നും ഇല്ല, അല്പം അയച്ചു വിടല്‍ മാത്രം..എങ്കിലും ഒരോ നടത്തവും ഒരു പുതിയ ഉണറ്‌വു നല്‍കും..അടി മുടി പൂത്തുലഞു നില്‍ക്കുന്ന അശോകത്തിന്റെ നീണ്ട നിര..നാഗലിംഗപ്പൂക്കളുടെ നേര്‍ത്ത സുഗന്ധം..ആരും കാണാതെ പൊട്ടിച്ചെടുത്ത ഒരു വെള്ളതാമര , ബ്രെഡ് കഷണത്തിനു വേണ്ടി പിന്നാലെ വരുന്ന കറുത്ത അരയന്നം, വെയില്‍ കായുന്ന ആമ കൂട്ടങള്‍ , തെളി വെള്ളത്തില്‍ നീന്തി തുടിക്കുന്ന മത്സ്യങള്‍ ...ആ കാഴ്ച് കണ്ടു വിടരുന്ന കുഞി കണ്ണുകളിലെ അത്‌ഭുതം ....അങിനെയും ചിലതു ബാക്കിയാവും


മുന്‍‌കുറിപ്പ്

13 comments:

പ്രിയംവദ-priyamvada said...

നല്ല നടപ്പിനു ചില വഴികള്‍...പുതിയ പോസ്റ്റ് ..എഴുതു എന്നു പറഞവര്‍ക്കായി സമറ്പ്പിക്കുന്നു..(ഇനി പറയില്ലല്ലൊ ;)..

Satheesh said...

വായിച്ച് കൊണ്ടിരിക്കേ പോസ്റ്റിനെപറ്റിയുള്ള എന്റെ അഭിപ്രായം മാറിക്കൊണ്ടിരുന്നു. ആദ്യം തോന്നി - “ഗംഭീരമായി ലേ ഔട്ട് ചെയ്തിട്ടുണ്ടല്ലോ“. അടുത്ത രണ്ട് പാര വായിച്ചപ്പോള്‍ തോന്നി - “ദെന്താദ്, ഒരടുക്കും ചിട്ടയുമില്ലാണ്ട് എഴുതിവെച്ചിരിക്കുന്നത്“. അവസാനം തോന്നി “ഉഗ്രന്‍ പോസ്റ്റ്”.
ഇനിയിപ്പോ ഇതില്‍ ഏത് വേണമെന്നു വെച്ചാല്‍ എടുക്കാം.
Bukit Timah യുടെ ചരിത്രം പറഞ്ഞാല്‍ തീരാത്തതാണ്. കണ്ണില്‍ക്കണ്ട ചീനക്കാരെയെല്ലാം വകവരുത്തിമുന്നേറിയ ജപ്പാന്‍ പട, ഇനി ഇവന്മാരെ കൊല്ലാന്‍ വെടിയുണ്ട ചിലവാക്കരുത് എന്ന് തീരുമാനിച്ചത് ഇവിടെവെച്ചാണത്രേ! അങ്ങനെ വെറുതെ കളയാനുള്ളതല്ലത്രേ വെടിയുണ്ട! അതു കൊണ്ട് പിന്നീടുള്ളവരെയെല്ലാം വളഞ്ഞുപിടിച്ച് ഇവിടെ കൊണ്ടുവന്നു. അവരെക്കൊണ്ട് തന്നെ ആദ്യം കുഴിയെടുപ്പിച്ചു, എന്നിട്ട് ഒരുത്തന്‍ ഒരു ബയനറ്റ് കൊടുത്തിട്ട് അവനെക്കൊണ്ട് ബാക്കിയുള്ളവരെ കുത്തിക്കൊന്നു. എന്നിട്ട് കുഴീലിടീപ്പിച്ചു! സാധാരണയായി ഏറ്റവും പാവങ്ങളാണെന്ന് തോന്നുന്നവരായിരിക്കും തരം കിട്ടുമ്പോള്‍ ഏറ്റവും ക്രൂരന്മാരാവുക എന്നെവിടെയോ വായിച്ച ഓര്‍മ്മ! :)

ഡാലി said...

ഞങ്ങളുടെ താമസം ഒരു കുന്നിന്റെ മദ്ധ്യത്തിലാണു. അടിയിലേയ്ക്കും മുകളിലെയ്ക്കും ഈ പടത്തില്‍ കാണുന്നപോലെ സ്റ്റെപ്പുകളുണ്ട്. മുകളിലേയ്ക്കുള്ള നടത്തം ഒരു അനുഭവം തന്നെയാണു.
നടത്തം ചിന്തകളെ അഴിച്ചു വിടാന്‍ പറ്റിയ ഒന്നാണ് എന്നതില്‍ ആ പെങ്കുട്ടിയോട് 99% യോജിക്കുന്നു.:) പക്ഷേ എനിക്കീ സ്പീഡില്‍ നടത്തം ഇഷ്ടല്ല. പയ്യെ ആകാശമൊക്കെ കണ്ട്, വഴിയിലുള്ള പൂവിനെം പട്ടിയേം തൊട്ട് തലോടി, ദിവാസ്വപ്നങ്ങളും കണ്ട് നടന്ന് ഏകാന്തത അനുഭവിക്കുന്നതിന്റെ ഒരു സുഖം!

ഗുപ്തന്‍ said...

നടക്കാന്‍ പോകണമെന്നുണ്ട്. കസേരയില്‍ ഒരു കമ്പ്യൂട്ടര്‍ ഫിറ്റ് ചെയ്യാമെന്ന് വയ്ക്കാം. പക്ഷെ അതിനു വീലേയുള്ളൂ കാലില്ല :)


ജര്‍മനിയില്‍ ഒരു നാലുമാസം ചിലവഴിച്ചിരുന്നു ഒരിടക്ക്. ശ്യാമനവനം എന്നറിയപ്പെടുന്ന ഡാന്യൂബ് വാലി. മുതിര്‍ന്നിട്ട് നടപ്പിന്റെ സുഖം അനുഭവിച്ച ഒരേ ഒരു സമയം അതാണെന്ന് തോന്നുന്നു.

ഗ്രാമങ്ങളില്‍ നിന്ന് മലകളിലേക്ക് കയറിപ്പോകാന്‍ ഒറ്റയടിപ്പാതകള്‍ ഉണ്ട്. വളരെ സ്പോര്‍ട്ടീവ് ആയ ആളുകള്‍ സൈക്കിളിലാണ് വരിക. (1200 മീറ്റര്‍ ഉയരത്തിലൊക്കെയുള്ള കാട്ടുവഴികളില്‍ ഞാന്‍ ഈ സൈക്കിള്‍ യാത്രക്കാരെ കണ്ടിട്ടുണ്ട്- അതു മറ്റൊരിടത്ത്.) ഗ്രാമത്തിലേക്ക് തിരിച്ചിറങ്ങാനുള്ള വഴികള്‍ അവിടവിടെ കൃത്യമാ‍യി അടയാളപ്പെടുത്തിയിട്ടുണ്ട്. ദൂരവും. ഇടക്ക് ഇരിക്കാനും അല്പം ബിയര്‍ കുടിച്ച് സീസണ്‍ ചെയ്ത ഇറച്ചി കഴിച്ച് വിശ്രമിക്കാനുള്ള ‘തട്ടുകടകളും’ ഉണ്ടാവും. വൈകുന്നേരം നാലുമണിക്കൊക്കെ ഇറങ്ങിയാല്‍ എട്ടുമണിക്ക് ഇരുട്ടിത്തുടങ്ങുമ്പോഴേ മടക്കമുണ്ടാവൂ. വന്നൊന്നു കുളിച്ച് ഒരു പുസ്തകവും എടുത്ത് ചാരിക്കിടന്നാല്‍ ......

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും പോകുമായിരുന്നു ഈ നീണ്ട സായാഹ്നസവാരിക്ക്. ചെറിയ നടപ്പിന് വീസന്‍ എന്ന ചെറിയ നദിക്കരികിലൂടെയുള്ള സമതലത്തിലെ ഗ്രാമപാതകള്‍.

നടത്തം ആസ്വദിച്ച മറ്റൊരുകാലമേ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളൂ. സ്കൂളില്‍ നിന്നുവീട്ടിലേക്കുള്ള മൂന്നുകിലോമീറ്റര്‍ ദൂരം ഇടവഴികള്‍ കണ്ടുപിടിച്ച് ആറും ഏഴും കിലോമീറ്റര്‍ ആക്കി അന്തിക്കൂരാപ്പിന് വീട്ടിലെത്തുന്ന കാലം. ഇരുണ്ട പുഴവെള്ളത്തില്‍ പുളവന്മാര്‍ക്കും ഒരുപാടുപേടികള്‍ക്കും ഒപ്പം ഒരു മുങ്ങിക്കുളി. പിന്നെ... എനിക്കെഴുതാന്‍ വയ്യ. ഒന്നും കാണാന്‍ പറ്റുന്നില്ല. :(

ഗുപ്തന്‍ said...

യ്യൊ..‘ആ വീലേയുള്ളൂ കാലില്ല’ കണ്ടിട്ട് ഞാന്‍ ഫിസിക്കലി ചലഞ്ച്ഡ് ആണെന്നൊന്നും വിചാരിച്ചേക്കല്ലേ.. വീല്‍ചെയര്‍ അല്ല. സാധാരണ കസേര തന്നെയാണ്. എഴുന്നേല്‍ക്കാന്‍ കുഴപ്പവുമില്ല- മടി അല്ലാതെ. :))

ശ്രീ said...

ആഹാ... മനോഹരമായ നടപ്പാത...

നല്ല ചിത്രങ്ങലും വിവരണവും.
:)

പ്രിയംവദ-priyamvada said...

സതീഷ്‌ ..നല്ല കമന്റ്‌ ,എല്ലാ പോയിന്റും എടുക്കുന്നു..ബുകിറ്റ്‌ തീമാ വിവരണങ്ങള്‍ക്കും നന്ദി..ഇങ്ങനെ ഒക്കെ അല്ലെ ബ്ലോഗുകള്‍ പൂര്‍ണത പ്രാപിക്കേണ്ടതു.

ഡാല്‍സ്‌..പതുക്കെ നടന്നാ മതി ട്ടൊ.
ഇവിടെ ചിന്തകള്‍ അടുത്തുള്ള കുറ്റികാട്ടിലെക്കു ഒന്നു കയറുമ്പോഴെക്കും അയ്യൊ ഉഴുന്നു വെള്ളത്തിലിടാന്‍ മറന്നു..യൂണിഫോം തെയ്ക്കണമല്ലോ ..പോകുന്ന വഴി തേങ്ങ വങ്ങിക്കാന്‍ ഒന്നു നിര്‍ത്തി തരാന്‍ പറയണം എന്നൊക്കെ ഉള്ള കാര്യങ്ങള്‍ ഓര്‍മ വരും...അതാണു അയച്ചു വിടലെ നടക്കാറുള്ളു എന്നു പറഞ്ഞതു.

ഗുപ്തന്‍..ജര്‍മന്‍ നടപ്പു വിവരണം നന്നായി,ഇവിടെ ഇത്രയും കുറഞ്ഞ ഭൂലഭ്യതയുള്ള ..മണ്ണ്‍ നാഴി വച്ചളന്നു സ്വര്‍ണം വിലയായി കൊടുക്കുന്ന, സ്ഥലത്തു ഇതൊരു ആര്‍ഭാടം തന്നെയാണു..
ആ രണ്ടാമത്തെ കമന്റ്‌ ഇട്ടില്ലായിരുന്നെങ്കില്‍ ഹൊ intelligently challenged ആള്‍ക്കാര്‍ക്കു ഇങ്ങനെം പരീക്ഷണമൊ എന്നു വിചാരിച്ചെനെ!

ശ്രീ ..നല്ല വാക്കുകളുക്കു നന്ദി..

ദിവാസ്വപ്നം said...

എന്താണെന്നറിയില്ല; അഭിപ്രാ‍യം പറയാനൊരു ചമ്മല്. എന്നാലും ഞാന്‍ പറയും.

നല്ല ടൈറ്റില്, നല്ല പോസ്റ്റും.

നല്ലൊരു ഫോറസ്റ്റ് പ്രിസേര്‍വും എഴുപതുഡിഗ്രി (സെല്ഷ്യസ്) ചൂടും : ജീവിതം കവിതയാകും.

ദിവാസ്വപ്നം said...

സോറി, സെല്ഷ്യസ് അല്ല, 70 ഡിഗ്രി ഫാരന്ഹീറ്റ്

അജയ്‌ ശ്രീശാന്ത്‌.. said...

"നല്ലനടപ്പിനു ചില വഴികള്‍"..!
പോസ്റ്റ് കൊള്ളാം...
നന്‍മകള്‍ നേരുന്നു പ്രിയംവദ

Unknown said...

നന്നായിട്ടുണ്ട് പ്രിയവദ

ഗോപക്‌ യു ആര്‍ said...

i am fresh to your blog
good blog
good articles

Sureshkumar Punjhayil said...

Nadappu nannayal...!

Manoharam, Ashamsakal...!!!