ഈ നാട്ടുകാരെ പറ്റി കടുത്ത അസൂയ തോന്നുന്നതു ഇവരുടെ പബ്ലിക് ലൈബ്രറി കാണുമ്പോള്‍ മാത്രമാണു..ഇതു മുഖ്യമായും റഫറന്‍സ് ലൈബ്രറി ആണു. മ്റ്റു എല്ലാ പ്രധാന ഉപനഗരങ്ങളിലും ഇത്രയും വലുതല്ലെങ്കിലും ശാഖകള്‍ ഉണ്ടു.. 30-ല്‍ അധികം ശാഖകള്‍.പൊതു അവധി ദിവസം ഒഴിച്ചു എന്നും തുറന്നിരിക്കും ,രാവിലെ 10 മുതല്‍ രാത്രി 9 വരെ .. ഒരു പക്ഷെ ഞങ്ങള്‍ സകുടുംബം ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന ഒരിടമാണിതു.
പുസ്തങ്ങള്‍ എടുക്കുന്നതും തിരിച്ചു കൊടുക്കുന്നതും എല്ലാം നമുക്കു സ്വയം ചെയ്യാം ,എന്നുവച്ചാല്‍ ജീവനക്കാരുടെ സഹായമില്ലാതെ അതിന്നായി സ്ഥാപിച്ചിട്ടുള്ള ഒട്ടൊമാറ്റിക് സംവിധാനങളുടെ സഹായത്തോടെ ചെയ്യാം.കഥാ പുസ്തകങ്ങള്‍ , കമ്പ്യൂട്ടര്‍ ,ബിസ്സിനെസ് ,മാനേജ്‌മന്റ് ,പാചകം ,ട്രാവെല്‍ ,പാരന്റിംഗ്,ഫോട്ടോഗ്രാഫി , കുട്ടികളുടെ പുസ്തകങ്ങള്‍ എന്നു തുടങ്ങി ഒരു വിധം എല്ലാ വിഭാഗങ്ങളിലും ഉള്ള ആയിരക്കണക്കിനു പുസ്തകങ്ങള്‍ ഷെല്‍ഫുകളില്‍ നിറച്ചിരിക്കുന്നു,നിരോധിക്കപ്പെട്ട ചിലവ ഒഴികെ ,രണ്ടു വറ്ഷം മുന്‍പു വരെ ഹാരി പോട്ടെര്‍ ബളാക് മാജിക് വിഭാഗത്തില്‍ പെടുത്തി പടിക്കു പുറത്തു നിറുത്തിയിരിക്കുകയായിരുന്നു.
ചില ശാഖകള്‍ ഒരു theme പിന്തുടരുന്നു..യുവത്വത്തിന്റെ ആഘോഷം കൊടിയേറുന്ന orchard road ലെ ലൈബ്രറി യുവാക്കളുക്കു സമര്‍മിപ്പിയ്ക്കപെട്ടിരിക്കുന്നു .. Theatre @ bay എന്നറിയപ്പെടുന്ന Esplanade ഇല്‍ ഉള്ള ശാഖ library @ esplanade കല്യ്ക്കു വേണ്ടിയാണു്.
CD/ DVD യുടെ വന്‍ശേഖരം ഉണ്ടു ,അതു എടുക്കാന്‍ premium membership വേണം എന്നു മാത്രം. Multimedia വിഭാഗത്തില്‍ internet പരതാനും വീഡിയൊ കാണാനും (ചെറിയ തുകയക്കു) ഉള്ള സൌകര്യം ഒരുക്കിയിരിക്കുന്നു.
കുട്ടികളുക്കുള്ള വേണ്ടിയുള്ള professional ആളുകളുടെ കഥ പറയല്‍ ,ആരോഗ്യ പ്രഭാഷണങ്ങള്‍, ചെറിയക്ലാസ്സുകള്‍( അതില്‍ ഒന്നില്‍ നിന്നാണു ഞാന്‍ അരമണികൂറ് കൊണ്ടു ജെറ്മന്‍ പഠിച്ചതു ) ദേശീയോത്ഗ്രഥനം ലക്ഷ്യമാക്കിയുള്ള വിവിധ ഭാഷ വിഭാഗങളുടെ പ്രചരണപരിപാടികള്‍ ഒക്കെ സംഘടിപ്പിയ്ക്കപ്പെടുന്നു..
എന്നാല്‍ ഈ സൌകര്യങള്‍ ഈ ജനത വേണ്ടവിധം പ്രയോജനപ്പെടുത്തുന്നുവോ എന്നു സംശയം തോന്നും ...കൂടുതല്‍ ആളുകളും ഇവിടം ഒറ്റയ്ക്കൊ കൂട്ടം കൂടിയിരുന്നോ പഠിക്കുന്നതിനാണു കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതു..പരീക്ഷ കാലങ്ങളില്‍ ഇരിക്കാന്‍ ഇടം കിട്ടണമെങ്കില്‍ വലിയ പ്രയാസമാണു.പൂര്‍ണമായും എയര്‍ കണ്ടിഷന്റ് ആയതിനാല്‍ ആണു ഈ തിരക്കു എന്നു ദോഷദൃക്കുകള്‍ പറയാറു ....ഭൂരിഭാഗം ജനങ്ങളും ഫ്ലാറ്റില്‍ കഴിയുന്നവരായതിനല്‍ TV ,PC തുടങ്ങിയ പ്രലോഭങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്നാതാവം സത്യം. മാഞ്ചുവടും തട്ടിന്‍ പുറവും ഒന്നും മിക്കവര്‍ക്കും ഇല്ല ... എന്നാല്‍ കൂട്ടം ചേര്‍ന്നു പഠിക്കുന്നവരെ മാക് ഡൊണാല്‍ഡ്‌സിലും കോഫി ബീന്‍ ഇലും ഒക്കെ കാണാം ..ഇപ്പോഴത്തെ കുട്ടികളുക്കു പഠിക്കാന്‍ നിശബ്ദത ആവശ്യമില്ല എന്നു തോന്നുന്നു..പാട്ടു കേട്ടു ,SMS ചെയ്തു ,ചാറ്റു ചെയ്തു പഠിക്കാന്‍ കഴിയും ,പുതു തലമുറയ്ക്കു്...
കുട്ടികളുടെ വിഭാഗം പൊതുവെ ശബ്ദമുഖരിതം ആയിരിക്കും ..വായിക്കാന്‍ ഇനിയും പഠിച്ചിട്ടിലാത്ത കുരുന്നുകളുക്കു കഥ വായിച്ചു കൊടുക്കുന്ന അമ്മമാര്‍ സ്ഥിരം കാഴ്ചയാണു ..ഷെല്‍ഫുകള്‍ക്കിടയില്‍ ഒളിച്ചു കളിക്കുന്ന കുറുമ്പന്‍ കുട്ടികളും ,പിന്നെ ആ ഷെല്‍ഫുകളുടെ പത്മവ്യൂഹത്തില്‍ വഴിതെറ്റി നിറകണ‌്ണോടെ അമ്മയെ തിരഞ്ഞു നടക്കുന്നവരും ,ആകാംഷ സഹിക്കാന്‍ വയ്യാതെ നഖം കടിച്ചു പുസ്തകത്തില്‍ കണ്ണു നട്ടിരിക്കുന്നവരും ധാരാളം ..സ്കൂള്‍ അവധി കാലത്തു അവിടത്തെ ജോലിക്കാര്‍ ,ബുക്ക് അടുക്കി വച്ചു തളരും .
ആംഗലേയം ,ചൈനീസ് ,മലായ് ,തമിഴ് എന്നിങ്ങനെ സിംഗപൂരിലെ അംഗീകൃത ഭാഷകളില്‍ ഉള്ള പുസ്തകങ്ങള്‍ ,മഗസീനുകള് എല്ലം ധാരാളം ,മലയാളം ഇല്ല (നിച്ച് അസൂയ വരും.. ).. കുകുമം ,കുമുദം ,ആനന്ദവികടന്‍ എന്നിവയില്‍ ഈയിടെയായി മലയാളി സാന്നിധ്യം ഉണ്ടു..നയന്‍ താര,ഭാവന, അസിന്‍, ഗോപിക ഒക്കെ ആണു മുഖചിത്രങ്ങളില്‍..പിന്നെ അവരുടെ വിശേഷങ്ങളും. ..ഒരുപാടു പുസ്തകങള്‍ ഇവിടെ നിന്നു കിട്ടിയിട്ടുണ്ടു..അരുന്ധതി റോയെ അടക്കം ഞാനിവിടെ നിന്നു ആണു കണ്ടെടുക്കുന്നതു..പക്ഷെ ഈയിടെവിക്രം സേത്തീന്റെ suitable boy കുറച്ചു ദിവസം തലയിണയായി ഉപയോഗിച്ച്തിനു ശേഷം തിരിച്ചു കൊടുത്തു, വായന തീരെ വീജയിച്ചില്ല. യുദ്ധവും സമാധാനവും മുതല്‍ ഫറവൊന്റെ ശവകുടീരം വരെ എന്തും വായിക്കാന്‍ കഴിഞിരുന്ന കാലം വിദൂരത്തിലായി എന്നു തോന്നുന്നു ..
ലൈബ്രറിയുടെ വലിയ ശാഖകളില്‍ മിക്കതിലും മൂലയില്‍ ഒരു കോഫി ഷോപ്പ് ഉണ്ടു, കുറച്ചു വിലകൂടുതല്‍ ആണെങ്കിലും ഒരു കാപ്പുച്ചിനൊവൊ ലാറ്റേയൊ നുണഞ്ഞു ഒരു മഫിനും രുചിച്ചു പുസ്തകം വായിച്ചിരിക്കാം എന്നൊരു രസമുണ്ടു...
ഇവിടെ വായന മാത്രമല്ല കെട്ടൊ ..പ്രേമം ,പിണക്കം ,കണ്ണീരു ഒക്കെയുണ്ടു ..ചിരിയടക്കാന്‍ ബുദ്ധിമുട്ടുന്ന സ്കൂള്‍ കുട്ടികള്‍ ,മിക്കവാറും പ്രോജക്ട് വര്‍ക്കു ചെയ്യാനാണു ഇവരു വരുന്നുതു...ഒരിക്കല്‍ ചെറിയ ബുദ്ധി തകരാറുള്ള ,പുസ്തകം വായിക്കാന്‍ കൂട്ടാക്കാത്ത മകനുമായി കരഞ്ഞു കരഞ്ഞു ഇരിക്കുന്ന ഒരു അമ്മയെ കണ്ടു....ഇവിടെ അപരിചിതരുടെ കാര്യങളില്‍ ഇടപെടുക എന്നതു അവരുടെ സ്വകാര്യയതയുടെ അതിറ്‌ത്തി ലംഘനമായീ കരുതപ്പെടും ,എങ്കിലും സഹായം എന്തെങ്കിലും വേണോ എന്ന് എനിക്കു ചോദിക്കാതിരിക്കാന്‍ ആയില്ല.അവര്‍ അതു ഞാന്‍ ചോദിച്ചതിനു ഒരു പാടു നന്ദി പ്രകടിപ്പിച്ചു ,അപ്പൊള്‍ എന്റെ കണ്ണാണു നിറഞ്തു. കുറെ കൂടി കഥാപുസ്തകം എടുക്കണമെന്നു വാശി പിടിക്കുന്ന കുട്ടികളും കഥാപുസ്തകം കുറച്ചു മതി വിവരവറ്‌ദ്ധിനികള്‍ എടുക്കണം എന്നു ശഠിക്കുന്ന മാതാപിതാക്കളും (ന്നെ പോലെ )പിണങി നില്‍കുന്ന കുട്ടികളും ഒക്കെയും പതിവു കാഴ്ചകള്‍ ..
വലിയ വയറുമായി parenting പുസ്തകം തേടുന്ന ഗര്‍ഭിണികള്‍ , പാചക കുറിപ്പുകള്‍ പകര്‍ത്തിയെഴുതുന്ന സ്ത്രീകള്‍ ,എന്നും ഒരേ ഇടത്തില്‍ ഇരിക്കാന്‍ ശ്രമിക്കുന്ന സ്ഥിരം കുറ്റികളായ റിട്ടയര്‍ ചെയ്തവര്‍ , പുസ്തകം കൈയിലെടുത്തു ഇരുന്നു ഉറങ്ങുന്നവര്‍ , തിരക്കു കൂട്ടി രാവിലെ പത്രം വായിക്കാനെത്തുന്നവര്‍ , പുസ്തകം തുറന്നു വച്ചു വറ്ത്തമാനം പറഞ് വെറുതെ സമയം കളയുന്നവറ് ,ലാപ് ടോപിന്റെ ജാലകകാഴ്ച്ചകളില്‍ ലോകം മറന്നവര്‍ എന്നിങനെ ഒരുപാടു തരം ആളുകളെ ഇവിടെകാണം ...
ഇതൊക്കെ എങ്ങിനെ കാണുന്നുവെന്നൊ?..നീണ്ട വായനക്കിടയില്‍ പുസ്തക താളുകളുക്കു മേല്‍ അനുവാദമില്ലാതെ വന്നു വീഴുന്ന ദൃശ്യങ്ങളാണിവ...അല്ലാതെ ഒന്നും വേണമെന്നു വച്ച് കാണുന്നതല്ല:)
പിന്‍ക്റിപ്പ്
എന്റെയും വീട്ടിലുള്ളവരുടെയും പരീക്ഷാ വിജയങ്ങളില്‍ ഈ ലൈബ്രറി ഒരു പാടു സഹായിച്ചിടുണ്ടു..അതിനാല്‍ ഈ കുറിപ്പു ഉദ്ദിഷ്ടകാര്യസാധ്യത്തിനു ഉപകാരസ്മരണ എന്ന വകുപ്പില്‍ പെടുത്തുന്നു..
ചിത്രം കടപ്പാട് വിക്കി ലേഖനം
മുന്‍കുറ്പ്പ്--ചിത്രങളും ലേഖനവും ഒരു തുടക്കം
22 comments:
സിംഹപുരം ലൈബ്രറി
സിംഹപുരിയിലെ വായനശാല കൊള്ളാലോ. കണ്ണടയ്ക്കുമുകളിലൂടെ കണ്ണോടിച്ചാണു വായന അല്ലേ:)
ഉദ്ദിഷ്ടകാര്യത്തിനു ഉപകാരസ്മരണ തന്നെ.
കൊള്ളാം... നല്ല പോസ്റ്റ്.
ഉപകാര സ്മരണ നന്നായി.
:)
എനിയ്ക് താങ്കളോടും അസൂയ.. ഇതൊക്കെ കാണാന്‍ കഴിഞ്ഞതില്‍.
പിന്നെ ഇത് വായിച്ച് വായിച്ച് എന്നെ അവിടൊക്കെ കുറെനേരം കറക്കി.
കൂടാതെ പണ്ട് കോളേജ് ലൈബ്രറിയിലെ (അതൊക്കെ എന്തോന്ന് ലൈബ്രറി. അല്ലേ!!) എന്റെ സ്ഥിരം ഇരിപ്പിടവും ഓര്‍ത്തുപോയി..
...താങ്ക്സ്
നാട്ടിലെത്തിയതിനു ശേഷം നഷ്ടപ്പെട്ടെന്ന് തോന്നിയത് സിങ്കപ്പൂരിലെ ലൈബ്രറി മാത്രമായിരുന്നു. പേരന്റിങ്ങ്, ഡയറ്റിങ്ങ്, യോഗ, കുട്ടികളുടെ പുസ്തകങ്ങള്‍, പ്രോഗ്രാമ്മിങ്ങ്... ഞങ്ങള്‍ കയറിയിറങ്ങാത്ത ഷെല്‍ഫുകള്‍ ഇല്ലായിരുന്നു. നന്ദി, ഒരുപാട് ഓര്‍മ്മകള്‍ തിരിച്ചു തന്നതിന്‍.
- പഴയ നാഷണല്‍ ലൈബ്രറിയിലെ ഒരു സ്ഥിരം സന്ദര്‍ശകര്‍
നല്ല പോസ്റ്റ് പി വി:)
ഈ മഹാസംഭവം പരിചയപ്പെടുത്തിയതിനു നന്ദി! അവിടെ മൂവിയും ഇന്റെര്‍നെറ്റും ഒക്കെ ഉണ്ടോ?
story telling പോലുള്ള പരിപാടികളെപ്പറ്റിയും പറയാമായിരുന്നു.എന്നാല്‍ പൂര്‍ണ്ണമായി.പിന്നൊരു സംശയം...11 മണിക്കല്ലേ തുറക്കുന്നത്?
അപ്പോള്‍ ചിത്രലേഖ വന്നൂല്ലേ.. നന്നായി.
ലൈബ്രറിയെക്കുറിച്ച് ആദ്യം പറഞ്ഞതൊക്കെ എന്റെ സ്വപനത്തില്‍ ഉള്ളതാണ്. പക്ഷെ ബുക്ക് ഷെല്‍ഫുകള്‍ക്ക് പകരം പൂര്‍ണമായി കമ്പ്യൂട്ടറില്‍ തന്നെ വായിക്കാവുന്ന നോട്ട് എഴുതാവുന്ന ഡിജിറ്റല്‍ ഡേറ്റാബെയ്സുകള്‍ മാത്രം. :)
സെന്‍ഷറിംഗ് ഉണ്ടെന്നത് നിരശപ്പെടുത്തി. :( ലൈബ്രറി ലൈബ്രറിയാവണമെങ്കില്‍ ഇറോട്ടിക്ക ഉള്‍പടെ എല്ലാറ്റിലേക്കും പ്രായപൊര്‍ത്തിയായ വായനക്കാര്‍ക്ക് അക്സസ്സ് ഉണ്ടാകണം.
മറ്റൊരാള്‍ എഴുതിയ കമന്റ് കട്ട് & പേസ്റ്റ്.
എനിക്ക് കൊതിവരുന്നു, ആ ലൈബ്രറിയിലൊന്നു വെറുതേ ചുറ്റിക്കറങ്ങാന്‍. ആര്‍ത്തിമൂത്ത് എല്ലാ പുസ്തകണ്‍ഗആളും ഒന്നു തൊട്ടുപോവാനെങ്കിലും ആയിരുന്നെങ്കില്‍.
പ്രിയ പറഞ്ഞതുപോലെ വിലാസിനിയുടെ അവകാശികളൊക്കെ വായിച്ച ആ ക്ഷമയും പ്രായവുമൊക്കെ പോയി. എന്നെങ്കിലും ഒരു ലൈബ്രറിയുണ്ടാക്കി അവിടെ നിറയ്ക്കേണ്ട പുസ്തകങ്ങളുടെ ലിസ്റ്റുണ്ട് കൈയ്യില്‍, പക്ഷേ അപ്പോഴേക്കും ഈ പുസ്തകപ്രേമമൊക്കെ ഉണ്ടാവുമോ?
നല്ല പോസ്റ്റ്. ഇവിടെ ഞാന്‍ എറ്റവും ആഗ്രഹിക്കുന്നത് ഒരു നല്ല ലൈബ്രറിയാണ്. എന്റെ മോന്റെ എട്ടുവയസായി, ആ പ്രായത്തില്‍ എത്ര പുസ്തകങ്ങള്‍ വായിച്ചുകഴിഞ്ഞിരുന്നു. ഇവിടെ ആകെ 365 കഥകള്‍ എന്ന ബുക്കാണുള്ളത്. പിന്നെ ഇന്റര്‍നെറ്റില്‍നിന്നു തിരഞ്ഞുകണ്ടുപിടിച്ച് പ്രിന്റ് എടുത്തുകൊണ്ടുപോകുന്ന കഥകളും.
ഹാവൂ, കറങ്ങിയടിച്ച്, ആര്‍ത്ത് രസിച്ച്, വായിച്ച് കൂട്ടി കടന്നു പോയ എല്ലാ ലൈബ്രറികളെയും ഒറ്റയടിക്ക് ഓര്‍മ്മിപ്പിച്ചു. എന്നാലും ഏറ്റവും ഇഷ്ടം ഏതാന്നു ഓര്‍ക്കുമ്പോള്‍ തൃശ്ശൂര്‍ത്തെ പബ്ലിക് ലൈബ്രറി തന്നെ.
വായനയ്ക്കും അപ്പുറം, തൊട്ടടുത്ത സാഹിത്യ അക്കാദമിയില്‍ വരുന്ന പ്രഭാഷണങ്ങള്‍, ലൈബ്രറി ഹാളിലെ പ്രഭാഷണ സന്ധ്യകള്‍, കലാദിനങ്ങള്‍..
ഇത്തവണ ചെന്നപ്പോഴും കണ്ടു മെംബര്‍ഷിപ്പ് പുതുക്കാന്‍ പറഞ്ഞ് കിടക്കുന്ന നോട്ടീസ്. ഒരൂസം അത് പുതുക്കാന്‍ എനിക്ക് കഴിഞ്ഞേക്കും.
പ്രിയംവദ,
നല്ല പോസ്റ്റ്. തിരക്കിട്ട് എഴുതിയപോലെ തോന്നി. കുറച്ച് ഫോട്ടൊകളും ആവാമായിരുന്നു. 300 പുസ്തകങ്ങള്‍ മാത്രമുണ്ടായിരുന്ന എന്റെ കോളേജ് ലൈബ്രറിക്ക് നാല്‍ ലൈബ്രേറിയന്മാരുണ്ടായിരുന്നു അന്ന്. ഇവിടെ ലൈബ്രറിയില് ആകെ രണ്ടും മൂന്നും സ്റ്റാഫ് മാത്രമേ ഉള്ളൂ എന്നത് ഒരു അത്ഭുതാമായി തോന്നിയിരുന്നു ആദ്യം!
ജ്യോതി..ദീര്‍ഘവീക്ഷണമൊ കൊടുത്തില്ല എങ്കില്‍ പാറ്ശ്വവീക്ഷണ്മെങ്ക്കിലും ഇരിക്കട്ടെ എന്നു ദൈവം വിചാരിച്ച്തിനാല്‍ ഞാന്‍ നിസ്സഹായ..
shree :)
പോള്‍,ഡാലി, മറ്റൊരാള്‍..സ്മരണകള്‍ ഉണറ്ത്താന്‍ കഴിഞതില്‍ ചാരിതാറ്ഥ്യം.
മനു .Digital libraryaanu അവരുടെ അടുത്ത ലക്ഷ്യം..Here sensoring is part life :(
Saajan,Nisha: Post കുറച്ചു update ചെയ്തിരിക്കുന്നു.
Nisha..ഇപ്പൊ 10 മണിയ്ക്കാണു ,കണ്ണ്നെ story telling nu കൊണ്ടു പൊവാറുണ്ടൊ?
സ്തീഷ് ..ഫൊട്ടൊ എടുത്താല്‍ മൂത്താപ്പ പിണുംന്നു അവിടുത്തെ ഒരു അമ്മായി പറഞു..link il നല്ല ചിത്രങള് ഉണ്ടല്ലൊ.
ശാലിനി ..എണ്ണ്പണക്കാര്‍ക്കു നിഷ്പ്രയാസം സാധിക്കാന്‍ കഴിയുമല്ലൊ..മലയാളി assn ഒരു നിവേദനം അമീരിനു/ഷെക്ക്(?) കൊടുക്ക്ട്ടെ..ഓണ സദ്യ നടത്തിയാല്‍ മാത്രം പോരല്ലൊ.
എല്ലാവറ്ക്കും വായന്യ്ക്കും നല്ല comments നും നന്ദി !
നല്ലൊരു ലൈബ്രറിയിലൂടെ കടന്നു പോകുവാന്‍ കഴിഞ്ഞു. അനുഭവിച്ച പാവം ലൈബ്രറികളെ നന്ദിയോടെ ഓര്‍മ്മിക്കുവാനും സാധിച്ചു. നല്ല പോസ്റ്റു്.:)
2 തവണ പോയി.ആദ്യം പോയപ്പോ ഇവന്‍ അവസാനമേ വരൂ എന്ന വിശ്വാസത്തില്‍ ഞാന്‍ ബാക്കിയുള്ളവരുടെ പുറകില്‍ നിന്നു.ഞാന്‍ കാണാതെ അവന്‍ കടന്നു കളഞ്ഞു.അന്വേഷിച്ചു നടന്നപ്പോള്‍ കരഞ്ഞുകൊണ്ടു ഒരു staffന്റെ കൂടെ വരുന്നു.പേടിയൊക്കെ ശരിയാക്കി പിന്നെ കൊണ്ടുപോയപ്പോഴും ഇവനെ കാണാനില്ല.അന്നു വേറെ ആരോ ഇടക്കു വാതില്‍ തുറന്നപ്പോ ഇവന്‍ ഇറങ്ങിപ്പോയി.ഞാന്‍ കാണുമ്പോള്‍ വേറൊരു കുട്ടിയുടെ കൂടെ librarianന്റെ കസേരയിലുണ്ട്!പിന്നെ പോയിട്ടില്ല.
നിഷ ..ഒരു ബ്ലൊഗിനുള്ള വകുപ്പു ഉണ്ടല്ലൊ.:-)
ലൈബ്രറീ വിവരണം ഇഷ്ടമായി ട്ടൊ...
ഇപ്പോഴാണ് കണ്ടതെന്നു മാത്രം.
ലൈബ്രറിയെ കുറിച്ചുള്ള
ഈ പോസ്റ്റ്
ഒരുപാട് നന്നായി...
അഭിനന്ദനങ്ങള്‍....
പ്രിയംവദേച്യേ..
ഇത്രയും ഉഴപ്പാന്‍ പാടില്ലാട്ടാ...
സിംഹപുരം ലൈബ്രറി ഇപ്പോഴാണ് കണ്ടത്. വിജ്ഞാനപ്രദം.
സിംഹപുരത്തേയ്ക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യാന്‍ തുടുങ്ങിയിട്ട് കുറച്ച് കാലമായി. ഏതായാലും ഡിസംബറില്‍ കെ എല്‍-സിന്‍ പരിപാടി തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്.
പോസ്റ്റ് യാത്രയില്‍ സഹായിയാകും.
പ്രിയംവദയ്ക്കും,അനസൂയയ്ക്കും സുഖമെന്നു കരുതട്ടെ
Manu..ചിലതെല്ലാം ഡ്രാഫ്റ്റില്‍ കിടന്നു പൊടി പിടിക്കുന്നു..പണികുറ്റം തീര്‍ക്കാനൊരു താല്‍പര്യവും തോന്നുന്നില്ല..ഇതു വായനയുടെ പൂക്കാലം ..നിങ്ങളെ ഒക്കെ വായിക്കുമ്പോള്‍ പ്രത്യേകിച്ചും..
പിന്നെ മാസ്ലൊവിയന്‍ സൗന്ദര്യാശാസ്ത്രവും അനുസരിച്ചാണെങ്കിലും ബ്ലൊഗിങ്ങിനു യോജിച്ച കാലവസ്ഥയല്ല.. ..കുറച്ചു കഴിയട്ടെ എന്നാണു ആത്മഗതം..
ബാലുമാഷെ ഒരു നല്ല ട്രിപ് ആശംസിക്കുന്നു..
വേണുമാഷിനും ദ്രൗപദിക്കും നന്ദി ,നമസ്കാരം
വരാന്‍ കുറചു വൈകി എന്നാലും നല്ലൊരു ലൈബ്രറി
അടുത്തറിയാന്‍ കഴിഞ്ഞു!നന്ദി!!
പ്രിയം വദയെന്ന് പെട്ടെന്ന് കേട്ടപ്പോള്‍ മെഡിക്കല്‍ കോളേജിലെ എന്റെ സഹപാഠിയെയായിരുന്നു.
കൂടുതല്‍ അടുത്തപ്പോള്‍ ഞാനറിഞ്ഞു എന്റെ പിതാവിന്റെ അടുത്ത സ്നേഹിതന്റെ മകളായിരുന്നു വെന്ന്...
ആ കഥ അവിടെ നില്‍ക്കട്ടെ.
സിംഹപുരിയിലേക്ക് അടുത്ത മാസമോ മറ്റൊ ബീനാമ്മയും അവളുടെ ചേച്ചിയും വരുന്നുണ്ട്.
ഈ പോസ്റ്റ് ഞാന്‍ അവളെ കാണിക്കാം.
രസകരമായ വിവരണം.
കൂടുതല്‍ ഉണ്ടൊ ബ്ലോഗില്‍ എന്ന് ഞാന്‍ നോക്കിയില്ല.
ഞാന്‍ വീട്ടില്‍ പോയി വീണ്ടും നോക്കാം.
ഇന്ന് ഞാന്‍ ബീനാമ്മയുമായി വഴക്കിട്ടിരിക്കാ.
നാളെ കാണിക്കാം.
സിംഹപുരിയിലേക്ക് തിരിക്കുന്നതിന് മുന്‍പ് അവിടെ കാണാനെന്തൊക്കെ ആണുള്ളതെന്നുള്ള ഒരു വിവരണം കിട്ടിയാല്‍ കൊള്ളാമായിരുന്നു.
ലൈബ്രറി ഇഷ്ടപ്പെട്ടു. ഞാന്‍ അത് മാത്രം കാണാന്‍ ജക്കാര്‍ത്തയില്‍ നിന്ന് വരുമ്പോള്‍ ശ്രമിക്കാം.
ഗ്രീറ്റിങ്ങ്സ് ഫ്രം
ജെ പി അങ്കിള്‍
ത്രിശ്ശിവപേരൂര്‍
Post a Comment