Monday, August 20, 2007

സിംഹപുരിയിലെ വായന ശാലകള്‍

ഏഴുനിലയുള്ള ചായക്കട..നിലയിലൊക്കെയും നിലകണ്ണാടി..ഈ പാട്ടാണു എപ്പോഴും ഇവിടെ വരുമ്പോള്‍ ഓര്‍മ വരുന്നതു..ഇതു 16 നിലയുള്ള നാഷണല്‍ ലൈബ്രറി യാണു.. സിംഗപൂരിലെ ട്രോപ്പിക്കല്‍ കാലാവഥയുടെ തീക്ഷണത നേരിടുവാനുള്ള സാങ്കേതിക തികവോടെ നിറ്മിച്ചിരിക്കുന്ന ഈ കെട്ടിടത്തിന്റെ ഡിസൈന്‍ പല അവാര്‍ഡുകള്‍ നേടി.(കൂടുതല്‍ വിവരങള്‍ക്കു മുകളിലെ ലിങ്ക് കാണുക)

ഈ നാട്ടുകാരെ പറ്റി കടുത്ത അസൂയ തോന്നുന്നതു ഇവരുടെ പബ്ലിക്‌ ലൈബ്രറി കാണുമ്പോള്‍ മാത്രമാണു..ഇതു മുഖ്യമായും റഫറന്‍സ്‌ ലൈബ്രറി ആണു. മ്റ്റു എല്ലാ പ്രധാന ഉപനഗരങ്ങളിലും ഇത്രയും വലുതല്ലെങ്കിലും ശാഖകള്‍ ഉണ്ടു.. 30-ല്‍ അധികം ശാഖകള്‍.പൊതു അവധി ദിവസം ഒഴിച്ചു എന്നും തുറന്നിരിക്കും ,രാവിലെ 10 മുതല്‍ രാത്രി 9 വരെ .. ഒരു പക്ഷെ ഞങ്ങള്‍ സകുടുംബം ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന ഒരിടമാണിതു.


പുസ്തങ്ങള്‍ എടുക്കുന്നതും തിരിച്ചു കൊടുക്കുന്നതും എല്ലാം നമുക്കു സ്വയം ചെയ്യാം ,എന്നുവച്ചാല്‍ ജീവനക്കാരുടെ സഹായമില്ലാതെ അതിന്നായി സ്ഥാപിച്ചിട്ടുള്ള ഒട്ടൊമാറ്റിക് സംവിധാനങളുടെ സഹായത്തോടെ ചെയ്യാം.കഥാ പുസ്തകങ്ങള്‍ , കമ്പ്യൂട്ടര്‍ ,ബിസ്സിനെസ്‌ ,മാനേജ്‌മന്റ്‌ ,പാചകം ,ട്രാവെല്‍ ,പാരന്റിംഗ്‌,ഫോട്ടോഗ്രാഫി , കുട്ടികളുടെ പുസ്തകങ്ങള്‍ എന്നു തുടങ്ങി ഒരു വിധം എല്ലാ വിഭാഗങ്ങളിലും ഉള്ള ആയിരക്കണക്കിനു പുസ്തകങ്ങള്‍ ഷെല്‍ഫുകളില്‍ നിറച്ചിരിക്കുന്നു,നിരോധിക്കപ്പെട്ട ചിലവ ഒഴികെ ,രണ്ടു വറ്ഷം മുന്‍പു വരെ ഹാരി പോട്ടെര്‍ ബളാക് മാജിക് വിഭാഗത്തില്‍ പെടുത്തി പടിക്കു പുറത്തു നിറുത്തിയിരിക്കുകയായിരുന്നു.

ചില ശാഖകള്‍ ഒരു theme പിന്തുടരുന്നു..യുവത്വത്തിന്റെ ആഘോ‍ഷം കൊടിയേറുന്ന orchard road ലെ ലൈബ്രറി യുവാക്കളുക്കു സമര്‍മിപ്പിയ്ക്കപെട്ടിരിക്കുന്നു .. Theatre @ bay എന്നറിയപ്പെടുന്ന Esplanade ഇല്‍ ഉള്ള ശാഖ library @ esplanade കല്യ്ക്കു വേണ്ടിയാണു്.


CD/ DVD യുടെ വന്‍ശേഖരം ഉണ്ടു ,അതു എടുക്കാന്‍ premium membership വേണം എന്നു മാത്രം. Multimedia വിഭാഗത്തില്‍ internet പരതാനും വീഡിയൊ കാണാനും (ചെറിയ തുകയക്കു) ഉള്ള സൌകര്യം ഒരുക്കിയിരിക്കുന്നു.

കുട്ടികളുക്കുള്ള വേണ്ടിയുള്ള professional ആളുകളുടെ കഥ പറയല്‍ ,ആരോഗ്യ പ്രഭാഷണങ്ങള്‍, ചെറിയക്ലാസ്സുകള്‍( അതില്‍ ഒന്നില്‍ നിന്നാണു ഞാന്‍ അരമണികൂറ് കൊണ്ടു ജെറ്മന്‍ പഠിച്ചതു ) ദേശീയോത്ഗ്രഥനം ലക്ഷ്യമാക്കിയുള്ള വിവിധ ഭാഷ വിഭാഗങളുടെ പ്രചരണപരിപാടികള്‍ ഒക്കെ സംഘടിപ്പിയ്ക്കപ്പെടുന്നു..
എന്നാല്‍ ഈ സൌകര്യങള്‍ ഈ ജനത വേണ്ടവിധം പ്രയോജനപ്പെടുത്തുന്നുവോ എന്നു സംശയം തോന്നും ...കൂടുതല്‍ ആളുകളും ഇവിടം ഒറ്റയ്ക്കൊ കൂട്ടം കൂടിയിരുന്നോ പഠിക്കുന്നതിനാണു കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതു..പരീക്ഷ കാലങ്ങളില്‍ ഇരിക്കാന്‍ ഇടം കിട്ടണമെങ്കില്‍ വലിയ പ്രയാസമാണു.പൂര്‍ണമായും എയര്‍ കണ്ടിഷന്റ്‌ ആയതിനാല്‍ ആണു ഈ തിരക്കു എന്നു ദോഷദൃക്കുകള്‍ പറയാറു ....ഭൂരിഭാഗം ജനങ്ങളും ഫ്ലാറ്റില്‍ കഴിയുന്നവരായതിനല്‍ TV ,PC തുടങ്ങിയ പ്രലോഭങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്നാതാവം സത്യം. മാഞ്ചുവടും തട്ടിന്‍ പുറവും ഒന്നും മിക്കവര്‍ക്കും ഇല്ല ... എന്നാല്‍ കൂട്ടം ചേര്‍ന്നു പഠിക്കുന്നവരെ മാക്‌ ഡൊണാല്‍ഡ്‌സിലും കോഫി ബീന്‍ ഇലും ഒക്കെ കാണാം ..ഇപ്പോഴത്തെ കുട്ടികളുക്കു പഠിക്കാന്‍ നിശബ്ദത ആവശ്യമില്ല എന്നു തോന്നുന്നു..പാട്ടു കേട്ടു ,SMS ചെയ്തു ,ചാറ്റു ചെയ്തു പഠിക്കാന്‍ കഴിയും ,പുതു തലമുറയ്ക്കു്...


കുട്ടികളുടെ വിഭാഗം പൊതുവെ ശബ്ദമുഖരിതം ആയിരിക്കും ..വായിക്കാന്‍ ഇനിയും പഠിച്ചിട്ടിലാത്ത കുരുന്നുകളുക്കു കഥ വായിച്ചു കൊടുക്കുന്ന അമ്മമാര്‍ സ്ഥിരം കാഴ്ചയാണു ..ഷെല്‍ഫുകള്‍ക്കിടയില്‍ ഒളിച്ചു കളിക്കുന്ന കുറുമ്പന്‍ കുട്ടികളും ,പിന്നെ ആ ഷെല്‍ഫുകളുടെ പത്മവ്യൂഹത്തില്‍ വഴിതെറ്റി നിറകണ‌്ണോടെ അമ്മയെ തിരഞ്ഞു നടക്കുന്നവരും ,ആകാംഷ സഹിക്കാന്‍ വയ്യാതെ നഖം കടിച്ചു പുസ്തകത്തില്‍ കണ്ണു നട്ടിരിക്കുന്നവരും ധാരാളം ..സ്കൂള്‍ അവധി കാലത്തു അവിടത്തെ ജോലിക്കാര്‍ ,ബുക്ക്‌ അടുക്കി വച്ചു തളരും .


ആംഗലേയം ,ചൈനീസ്‌ ,മലായ്‌ ,തമിഴ്‌ എന്നിങ്ങനെ സിംഗപൂരിലെ അംഗീകൃത ഭാഷകളില്‍ ഉള്ള പുസ്തകങ്ങള്‍ ,മഗസീനുകള് എല്ലം ‍ധാരാളം ,മലയാളം ഇല്ല (നിച്ച്‌ അസൂയ വരും.. ).. കുകുമം ,കുമുദം ,ആനന്ദവികടന്‍ എന്നിവയില്‍ ഈയിടെയായി മലയാളി സാന്നിധ്യം ഉണ്ടു..നയന്‍ താര,ഭാവന, അസിന്‍, ഗോപിക ഒക്കെ ആണു മുഖചിത്രങ്ങളില്‍..പിന്നെ അവരുടെ വിശേഷങ്ങളും. ..ഒരുപാടു പുസ്തകങള്‍ ഇവിടെ നിന്നു കിട്ടിയിട്ടുണ്ടു..അരുന്ധതി റോയെ അടക്കം ഞാനിവിടെ നിന്നു ആണു കണ്ടെടുക്കുന്നതു..പക്ഷെ ഈയിടെവിക്രം സേത്തീന്റെ suitable boy കുറച്ചു ദിവസം തലയിണയായി ഉപയോഗിച്ച്തിനു ശേഷം തിരിച്ചു കൊടുത്തു, വായന തീരെ വീജയിച്ചില്ല. യുദ്ധവും സമാധാനവും മുതല്‍ ഫറവൊന്റെ ശവകുടീരം വരെ എന്തും വായിക്കാന്‍ കഴിഞിരുന്ന കാലം വിദൂരത്തിലായി എന്നു തോന്നുന്നു ..


ലൈബ്രറിയുടെ വലിയ ശാഖകളില്‍ മിക്കതിലും മൂലയില്‍ ഒരു കോഫി ഷോപ്പ് ഉണ്ടു, കുറച്ചു വിലകൂടുതല്‍ ആണെങ്കിലും ഒരു കാപ്പുച്ചിനൊവൊ ലാറ്റേയൊ നുണഞ്ഞു ഒരു മഫിനും രുചിച്ചു പുസ്തകം വായിച്ചിരിക്കാം എന്നൊരു രസമുണ്ടു...


ഇവിടെ വായന മാത്രമല്ല കെട്ടൊ ..പ്രേമം ,പിണക്കം ,കണ്ണീരു ഒക്കെയുണ്ടു ..ചിരിയടക്കാന്‍ ബുദ്ധിമുട്ടുന്ന സ്കൂള്‍ കുട്ടികള്‍ ,മിക്കവാറും പ്രോജക്ട്‌ വര്‍ക്കു ചെയ്യാനാണു ഇവരു വരുന്നുതു...ഒരിക്കല്‍ ചെറിയ ബുദ്ധി തകരാറുള്ള ,പുസ്തകം വായിക്കാന്‍ കൂട്ടാക്കാത്ത മകനുമായി കരഞ്ഞു കരഞ്ഞു ഇരിക്കുന്ന ഒരു അമ്മയെ കണ്ടു....ഇവിടെ അപരിചിതരുടെ കാര്യങളില്‍ ഇടപെടുക എന്നതു അവരുടെ സ്വകാര്യയതയുടെ അതിറ്‌ത്തി ലംഘനമാ‍യീ കരുതപ്പെടും ,എങ്കിലും സഹായം എന്തെങ്കിലും വേണോ എന്ന് എനിക്കു ചോദിക്കാതിരിക്കാന്‍ ആയില്ല.അവര്‍ അതു ഞാന്‍ ചോദിച്ചതിനു ഒരു പാടു നന്ദി പ്രകടിപ്പിച്ചു ,അപ്പൊള്‍ എന്റെ കണ്ണാണു നിറഞ്തു. കുറെ കൂടി കഥാപുസ്തകം എടുക്കണമെന്നു വാശി പിടിക്കുന്ന കുട്ടികളും കഥാപുസ്തകം കുറച്ചു മതി വിവരവറ്‌ദ്ധിനികള്‍ എടുക്കണം എന്നു ശഠിക്കുന്ന മാതാപിതാക്കളും (ന്നെ പോലെ )പിണങി നില്‍കുന്ന കുട്ടികളും ഒക്കെയും പതിവു കാഴ്ചകള്‍ ..


വലിയ വയറുമായി parenting പുസ്തകം തേടുന്ന ഗര്‍ഭിണികള്‍ , പാചക കുറിപ്പുകള്‍ പകര്‍ത്തിയെഴുതുന്ന സ്ത്രീകള്‍ ,എന്നും ഒരേ ഇടത്തില്‍ ഇരിക്കാന്‍ ശ്രമിക്കുന്ന സ്ഥിരം കുറ്റികളായ റിട്ടയര്‍ ചെയ്തവര്‍ , പുസ്തകം കൈയിലെടുത്തു ഇരുന്നു ഉറങ്ങുന്നവര്‍ , തിരക്കു കൂട്ടി രാവിലെ പത്രം വായിക്കാനെത്തുന്നവര്‍ , പുസ്തകം തുറന്നു വച്ചു വറ്ത്തമാനം പറഞ് വെറുതെ സമയം കളയുന്നവറ് ,ലാപ് ടോപിന്റെ ജാലകകാഴ്ച്ചകളില്‍ ലോകം മറന്നവര്‍ എന്നിങനെ ഒരുപാടു തരം ആളുകളെ ഇവിടെകാണം ...


ഇതൊക്കെ എങ്ങിനെ കാണുന്നുവെന്നൊ?..നീണ്ട വായനക്കിടയില്‍ പുസ്തക താളുകളുക്കു മേല്‍ അനുവാദമില്ലാതെ വന്നു വീഴുന്ന ദൃശ്യങ്ങളാണിവ...അല്ലാതെ ഒന്നും വേണമെന്നു വച്ച് കാണുന്നതല്ല:)


പിന്‍‌ക്റിപ്പ്
എന്റെയും വീട്ടിലുള്ളവരുടെയും പരീക്ഷാ വിജയങ്ങളില്‍ ഈ ലൈബ്രറി ഒരു പാടു സഹായിച്ചിടുണ്ടു..അതിനാല്‍ ഈ കുറിപ്പു ഉദ്ദിഷ്ടകാര്യസാധ്യത്തിനു ഉപകാരസ്മരണ എന്ന വകുപ്പില്‍ പെടുത്തുന്നു..

ചിത്രം കടപ്പാട് വിക്കി ലേഖനം

മുന്‍‌കുറ്പ്പ്--ചിത്രങളും ലേഖനവും ഒരു തുടക്കം

Sunday, August 19, 2007

ചിത്രങ്ങളും ലേഖനങ്ങളും..ഒരു തുടക്കം

രണ്ടു കളാസ്സ്‌ ഓഫ്‌ മലയാളീസ്‌ മാത്രമെ ഉള്ളു എന്നു തോന്നിയിട്ടുണ്ടു ..സിംഗപൂറ്‌ സന്ദര്‍ശിച്ചിട്ടുള്ളവരും ഇനിയും സന്ദര്‍ശിച്ചിട്ടിലാത്തവരും :)..വരുമ്പോള്‍ അവര്‍ കാണുന്നതു സ്ഥിരം കാഴ്ച്ചകളും..ഭൂപടത്തില്‍ ഒരു റെഡ്‌ ഡോട്ട്‌ മാത്രമായ ഈ സിറ്റി സ്റ്റേറ്റിലും പിന്നെ ചില അയല്‍ രാജ്യങ്ങളിലും ഞാന്‍ കാണാന്‍ ശ്രമിച്ചിട്ടുള്ള വേറിട്ട കാഴ്ച്ചകളും അതുണര്‍ത്തുന്ന ചിന്തകളും ഇവിടെ ചേര്‍ത്തു വയ്ക്കാന്‍ ശ്രമിക്കുകയാണു..


വാല്‍ കഷ്ണം


ഇതിലെ ചിത്രങ്ങള്‍ ഫോട്ടോഗ്രഫിയില്‍ ഒരു ഗ്രാഹ്യവും ഇല്ലാത്ത ഒരാളെടുത്തതാണേ..പിന്നെ ഏതെങ്കിലും നന്നായിട്ടുണ്ടെങ്കില്‍ പ്രതി ഒന്നുകില്‍ ക്യാമറ അല്ലാന്നുവച്ചാല്‍ വീട്ടിലെ മറ്റാരെങ്കിലും എടുത്തതാവാം,അല്ലെങ്കില്‍ ഒരു ലിങ്ക് ആവാം.



അഭിപ്രായങ്ങള്ക്കു സമ്പൂറ്ണ സ്വാഗതം .








തുടരും....